Tuesday, April 5, 2011

മുറി

നാലു ചുവരുകളുടെ നിശ്വാസം

ഇനി ഒരു ഓര്‍മ്മ മാത്രമാവുമോ?

സ്നേഹവും സാഹോദര്യവും

രുചിയോടെ നമ്മള്‍ കഴിച്ചു.

സ്നേഹം കൊണ്ട് കഴിച്ചപ്പോള്‍

നമ്മുടെ വിലകുറഞ്ഞപാത്രങ്ങള്‍

സ്വര്‍ണ്ണം പോലെ തിളങ്ങി


നിന്റെ മന്ദഹാസമ്

ഇരുട്ടില്‍ നിലാവുകൊണ്ട്

വഴികള്‍ തീര്‍ത്തു.

നിന്റെ അനുതാപത്തിന്റെ

നെടുനിശ്വസങ്ങള്‍

ദൈവം പോലെ

കൂട്ട് ഇരുന്നു.

എന്റെ ഏകാന്തതയ്ക്കും

വന്യതയ്ക്കും ....

2 comments:

  1. 'സ്നേഹം' എന്ന വികാരത്തിനു പകരം വെക്കാന്‍ മറ്റൊരുവികാരവും ഇല്ല എന്നതാണു പരമാര്‍ത്ഥം !
    അയൂബ് കവിത വായിച്ചു വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. സ്നേഹം കൊണ്ട് കഴിച്ചപ്പോള്‍
    നമ്മുടെ വിലകുറഞ്ഞപാത്രങ്ങള്‍
    സ്വര്‍ണ്ണം പോലെ തിളങ്ങി !!!!!!!!!!!!!
    Enthu Nalla Varikkallllllllllll

    ReplyDelete