Sunday, April 17, 2011

കാപ്പി

പാലിന്റെ പകലിലേക്ക്

രാത്രി കട്ടന്‍ കാപ്പിപോലെവന്നു

നവോന്മേഷത്തിന്റെ ചന്ദ്രശോഭ

മനസ്സിനകത്തു മാത്രം

ചുക്കും കുരുമുളകും ചേര്‍ത്ത്

നീയെത്തുമ്പോള്‍

അമ്മയെപ്പോലെ,

എന്നെത്തലോടുന്നു

കൂട്ടുകാര്‍തന്ന വഞ്ചനയുടെ ജലദോഷം

മാറിപ്പോകുന്നു

ഊതിയൂതി കാപികുടിക്കുമ്പോള്‍

ഒരമ്മ അരികിലിരിക്കുന്ന

ഗന്ധം, ഉണര്‍വ്വ്, സ്മരണ

പാലിന്റെ പകലിലേക്ക്

രാത്രി കട്ടന്‍ കാപ്പി പോലെ വന്നു

2 comments:

  1. ആദിമദ്ധ്യാന്തങ്ങളില്ലാതെ അക്ഷരങ്ങൾ കൊണ്ട് വികാരപ്രകടനം നടത്തുന്നത് കവികൾ നിർത്തണം.

    ReplyDelete