Saturday, April 7, 2012

ഖമറുന്നീസ

ആകാശത്തുകൂടി 
ഒരു വിമാനം പായുമ്പോള്‍ 
ഖമറുന്നീസ നിന്നെ ഞാന്‍ ഓര്‍ക്കും
കാലത്തിന്റെ 
കനത്ത ഒച്ചയില്‍
ഞാന്‍ കണ്ണുകള്‍ തുറക്കും
പൊട്ടക്കുളത്തില്‍ 
പുളവന്‍ 
പണിയിന്ദ്രന്‍ എന്ന്
നീ കളിയാക്കും 
നമ്മള്‍ പെറുക്കിയ
നെല്ലിക്കയും ഉണ്ണിമാങ്ങയും
ഇപ്പോഴും അവിടെയുണ്ടോ?
കൈപറ്റ നെല്ലിക്കക്കും 
തുടര്‍ന്നുള്ള മധുരവെള്ളവും 
ഓര്‍മ്മയില്‍ ഊറ്റുന്നു.
മുതിര്‍ന്നവരുടെ 
വാക്കുപോലെ.

2 comments:

  1. കുട്ടികാലം ഓര്‍മ്മയില്‍ കൊണ്ടുവന്നു ഈ കവിത. നന്നായിട്ടുണ്ട്.

    ReplyDelete