Friday, March 12, 2010

കോടമഞ്ഞ്

നീലക്കണ്ണാടിയിലെ
എന്റെ വയനാടന്‍ ആകാശം
സ്വപ്നങ്ങള്‍
മരിച്ച പച്ചകള്
പിന്നെയും പിന്നെയും
എന്തേ
നീ എന്നെ
വലിച്ചിഴക്കുന്നു
വയനാട്ടിലേക്ക്
കോടമഞ്ഞില്‍
നീന്തിനില്‍ക്കും
ശൂന്യമാം താഴ്വാരങ്ങള്‍
എന്റെ തന്നെ ശൂന്യതയല്ലോ
നീ വിരിച്ച
പച്ചപ്പട്ടില്‍ എവിടെയോ
എന്റെ
സ്വപ്നങ്ങള്‍
പൊരുന്ന ഇരുന്നില്ലല്ലോ
നീ
വെറുമാകാശം മാത്രമല്ല
മേഘങ്ങള്‍ നിറഞ്ഞ
ചുവപ്പന്‍ കാഴ്ചകളൂമാണല്ലോ.

3 comments:

  1. ഒരു പുതിയ ബ്ലോഗ് തുടങ്ങി. വായിക്കുമല്ലോ.

    ReplyDelete
  2. സഫറുള്ള പാലപ്പെട്ടിMarch 14, 2010 at 7:58 PM

    വയാടന്‍ ചുരം കടന്നുള്ള ഒരു യാത്ര എന്റെ കുഞ്ഞിലേ സ്വപനമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനൊടുവില്‍ ഒരു കിനാവ് പോലെ എന്നിലിന്നും വിസ്മയമുണര്‍ത്തുന്ന ഓര്‍മയാണു കോടമഞ്ഞിനെ പിളര്‍ത്തിയുള്ള സാഹസയാത്ര!
    ഈ കവിത വീണ്ടുമെന്നില്‍ വയനാടന്‍സ്മരണയുണര്‍ത്തുന്നു.

    ReplyDelete
  3. വയനാടന്‍ കാറ്റ്

    വയനാടന്‍ കാട്
    വയനാടന്‍ പാത
    വയനാടന്‍ മഞ്ഞ് എല്ലാം അനുഭവിക്കാന്‍ പണ്ട് ചൂണ്ടല്‍ വഴിയൊക്കെ ബിസ്സിനസ്സ് ആവശ്യാര്‍ത്ഥം സഞ്ചരിച്ചപ്പോള്‍ ആസ്വദിച്ചിട്ടുണ്ട്. ഈ കവിത ഇഷ്ടമായി. ഉടനെ അടുത്തവ പ്രതീക്ഷിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete