Friday, July 22, 2011

മോഹരശ്മി

വെളിച്ചം
വെളിച്ചത്തിനെന്ത് വെളിച്ചം
മഹാകവേ, നീ പാടി
*കാട്ടുതേന്‍ പോലെ സ്നേഹം
വിരഹഗീതമോതുമ്പോള്‍
വെളിച്ചത്തിനെന്തു വെളിച്ചം

അഹം
എന്നപദം
പിന്നെയെന്ന
മോഹം
ജീവിതം
ഒരു തീര്‍ത്ഥയാത്രയായതെന്താണ്
കരിയില പോലെ
കാറ്റില്‍ പാറിപ്പോകുമല്ലോ
മോഹങ്ങള്‍
ചിലപ്പോള്‍ മോഹഭംഗങളും, കവേ!

*(ഈ പ്രയോഗത്തിനു കമലാ സുരയ്യയോട് കടപ്പാട്)

മരുഭൂമിയിലെ പ്രാര്‍ത്ഥന

മരുഭൂയില്‍
നട്ട വൃക്ഷം പോലെ,
വെള്ളത്തിലെഴുതിയ
സ്നേഹഗീതം പോലെ,
ഒരു പാഴ്സൌഹൃദം

പച്ചക്കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന
കഴുതപ്പുലി പോലെ
അത് വേട്ടയാടാന്‍ വന്നു.

ഈന്തപ്പനയും
ഒട്ടകവും
കാറ്റുകൊള്ളുന്ന
സായാഹ്നം
മണല്‍ക്കാറ്റ്
ചീറിയടിക്കുന്ന
അസ്തിത്വം
പഴാവാതിരിക്കട്ടെ
വിഷക്കായ
തിനാതെ പോകട്ടെ.
പ്രാര്‍ത്ഥന മാത്രം...........

Thursday, July 21, 2011

ലേബര്‍ ക്യാമ്പ്‌

നീതിബോധമെന്തേ
നിങ്ങള്‍ക്കുദിച്ചില്ല
നീതിതന്‍ വീണക്കമ്പിയില്‍
വിലാസവതിയായ്‌
നീ വന്നു ചാരെ

ഒരു ലേബര്‍ ക്യാമ്പില്‍
സ്വപ്‌നങ്ങള്‍ മെല്ലെ
വിഷാദാഗ്നിയില്‍
കരിഞ്ഞ് വീഴ്ത്തും
വിരഹഗാനമാരേ
പാടുന്നു.

ലേബര്‍ ക്യാമ്പില്‍
ഈ മര്‍ത്ത്യജന്മങ്ങള്‍
നിങ്ങളവരുടെ
രക്തം ഊറ്റിക്കുടിക്കുന്നു.
ഹാ മര്‍ത്ത്യ,
സുഗമമല്ലീ ജീവിതക്കാഴ്ചകള്‍
ഒട്ടും ഒട്ടും
സുഗമമല്ലീ ജീവിതക്കാഴ്ചകള്‍

ഭാവശുദ്ധി

ഭാരതസ്ത്രീകള്‍ തന്‍
ഭാവശുദ്ധി, ഒരു കടംകഥ
മൂല്യങ്ങള്‍ എല്ലാം കാറ്റില്‍ പറക്കുന്നു.
ധാര്‍മ്മികച്യുതി വെറും കെട്ടുകഥ
സൂര്യനുദിക്കാത്തതെന്തേ?
ഈ അന്ധകാര നിബിഡത്തില്‍
മരുഭൂമിയില്‍
ദാഹിച്ചു വലയുന്നു
മര്‍ത്ത്യജന്മങ്ങള്‍ ഊഷരം.
മനിത,
സൂര്യന്‍ പടിഞ്ഞാറസ്തമിക്കുമോ?
കേവലം
വാചാലമായിത്തീരുന്ന
കാവ്യ സായാന്ഹ്നങ്ങള്‍

തീരം

കാട്ടുപൊയ്കയില്‍
ജലമോഴുകി പരക്കുന്നു.
തീരം തേടുന്ന ഓളങ്ങള്‍
ഒഴുകുന്നു.
അവയില്‍ മല്‍സ്യങ്ങള്‍
പുഴയില്‍ ഒഴുകുന്ന തോണി.
അസ്തമയം കാണാന്‍ പോകുന്നു.
നിലാവ് മഴയോടൊപ്പം പെയ്യുന്നു.