Wednesday, March 30, 2011

സ്നേഹം













നിന്റെ യാത്രകളില്‍
പുന്ചിരിക്കുന്ന
വിലാപമാണിന്നു ഞാന്‍
നിന്റെ സങ്കടങ്ങളില്‍
കളിയാടുന്ന പൂന്തോട്ടമാണ്ഞാന്‍

എത്ര തന്നെ
മോഹിപ്പിച്ചാലും
പിന്നെയും പിന്നെയും
തിരസ്കരിക്കുന്ന
മിഥ്യയുടെ പേരോ നിന്റേത്?

വിലാപങ്ങള്‍
അവസാനിച്ചെങ്കില്‍
പുന്ചിരി മാത്രം
ബാക്കിയായെങ്കില്‍ .....

Tuesday, March 29, 2011

കാട്ടിലെ മൃഗം

കാട്ടില്‍ നൂറായിരം മൃഗങ്ങള്‍
നാട്ടിലും വീട്ടിലും അത്രതന്നെ.
ചിലപ്പോള്‍ മാന്‍പേട,

ചിലപ്പോള്‍ സിംഹം,

അതില്‍ ചിലപ്പോള്‍

വിചിത്രമൃഗം

ഭ്രാന്ത് വന്നു വീടു തുറന്നു.

അതില്‍ മദ്ധ്യവയസ്കയുടെ

ജീവിതം

പിറുപിറുക്കുന്ന വാക്കുകള്‍

അവളെ സാരിപോലെ

പൊതിഞ്ഞു.

അവള്‍ പാവം മാന്‍പേട.