Tuesday, March 29, 2011

കാട്ടിലെ മൃഗം

കാട്ടില്‍ നൂറായിരം മൃഗങ്ങള്‍
നാട്ടിലും വീട്ടിലും അത്രതന്നെ.
ചിലപ്പോള്‍ മാന്‍പേട,

ചിലപ്പോള്‍ സിംഹം,

അതില്‍ ചിലപ്പോള്‍

വിചിത്രമൃഗം

ഭ്രാന്ത് വന്നു വീടു തുറന്നു.

അതില്‍ മദ്ധ്യവയസ്കയുടെ

ജീവിതം

പിറുപിറുക്കുന്ന വാക്കുകള്‍

അവളെ സാരിപോലെ

പൊതിഞ്ഞു.

അവള്‍ പാവം മാന്‍പേട.

2 comments:

  1. അടുത്തിടെ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്

    ReplyDelete
  2. കാട് ഒരു മോഹം മാത്രം. മ്യഗങ്ങൾ നാട്ടിലായിരിക്കും വിഹരിക്കുന്നത്. ആരുടെ ഏത് ജീവിതം കടിച്ചുകീറുമെന്നത് അചിന്ത്യം.

    ReplyDelete