Wednesday, May 25, 2011

ബന്ധനം

പ്രവാസത്തിന്റെ
ചുടുനൊമ്പരങ്ങള്‍
മരുഭൂമിയില്‍
ചുഴലിക്കാറ്റായ്
ആഞ്ഞടിക്കുന്നു.
ഞാന്‍ എന്റെ
കാട്ടുപച്ചയെ
ഉലയ്ക്കുന്നു
നാടിനെ ഓര്‍ക്കുന്നു

ആ നിഴലല്ല
ഈ നിഴല്‍
എത്ര പൊള്ളിയാലും
അത്ര തണുപ്പും
അതിനകത്തുണ്ട്.

ഞാന്‍
ആരുടേയോ
ബന്ധനത്തിലാണ്.
കയ്യില്‍ ചങ്ങല
കാലില്‍ വളയം

1 comment:

  1. കവിത നന്നായിട്ടുണ്ട്
    ഒരു പ്രവാസിയുടേ വ്യഥയും
    നാടിനെകുറിച്ചുള്ള ഓര്‍മ്മയും
    തുളുമ്പിനില്‍ക്കുന്ന കവിത

    ReplyDelete