Friday, April 16, 2010

വയനാടന്‍ ചുരങ്ങള്‍

ഹരിതത്തില്‍ നിന്ന്
മണലാരണ്യത്തിലേക്ക്
എത്ര യാത്രകള്‍ ...........!,
ഓര്‍മ്മിക്കാന്‍ പൂന്തളിരുകള്‍
അനുഭവിക്കാന്‍
വിഷാദത്തിന്റെ
പൊടിക്കാറ്റുകള്‍ .
വീതിയേറിയ നിരത്ത്
ഇടുങ്ങിയ
വഴിയോരങ്ങളായി
അസ്തമിക്കുന്ന എന്റെ നാട്

എങ്കിലും,
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഭാരതമേ
ഞാന്‍ മലയാളിയല്ല
ഇന്ത്യയുടെ സന്താനം മാത്രം
എന്റെ പച്ചയും
കാടും ചുരങ്ങളും
ഒരിക്കല്‍ തിരിച്ചു കിട്ടും
പൊടിക്കാറ്റ് അടങ്ങും
ഇന്ത്യ, ഒരു
ശുക്രനക്ഷത്രമാകും
ഒരമ്മയെപ്പോലെ
മാറ്റിവിളിക്കുമ്
വയനാടന്‍ ചുരങ്ങള്‍
മാടി വിളിക്കും.

2 comments:

  1. ഹരിതാഭമായ മോഹങ്ങളാണെങ്കിലും കവിതയിലെ വരികള്‍ 'വയനാടന്‍ ചുരം' പോലെ അനുഭവപ്പെടുന്നു.. ശാന്തമായ ഒരു പുഴപോലെ അതോഴുകിപ്പരക്കട്ടെ.. ആശംസകള്‍!

    ReplyDelete
  2. dear ayoobka,
    churam jeevithamanu
    valavukal,thiruvukal
    kayattirakkangal
    kadutha parakettukal
    malakalkkappuram pratheekshayude
    malanirakal,
    neerozhukkukal
    chilappol uyarangalile pratheekshayude
    veettilek...chilappol agaathamaya kokkayilek...


    thangal kavithayezhuthunna vivaram ariyillaayirunnu.
    yenkilum nalla kavithakal....
    pravasam yezhuthippikkukayaanu alle..
    Dr.azeezTharuvana

    ReplyDelete